നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..നൗഷാദിന്റെ വാക്കുകള്‍ പങ്ക് വെച്ച് ആശംസകളുമായി ആരോഗ്യമന്ത്രി

single-img
12 August 2019

കാറ്റും മഴയും ദുരന്തം വിതച്ച കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ, ദുരിതബാധിതർക്ക് ഒന്നും കൊടുക്കേണ്ടെന്ന് പറയുന്നവർ വരെയുള്ള നാട്ടിൽ, അവർക്ക് മുന്നിൽ തന്റെ തുണിക്കടയിലെ വസ്ത്രങ്ങള്‍ മുഴുവന്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കിയ വ്യക്തിയാണ് നൗഷാദ്.

ഇന്ന് മലയാളികൾ മുഴുവൻ നൗഷാദിനെ അഭിനന്ദിക്കുമ്പോൾ ആ വലിയ മനസിന് കൈയ്യടിക്കുകയാണ് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും.ഇന്നത്തെ പെരുന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് മന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് നൗഷാദിന്റെ വാക്കുകള്‍ പങ്കുവച്ചത്.

"നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ…

Posted by K K Shailaja Teacher on Sunday, August 11, 2019