ആഘോഷമല്ല, അതിജീവനം; സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാൾ

single-img
12 August 2019

പ്രളയ ദുരന്തങ്ങൾക്ക് നടുവിൽ കേരളത്തിൽ ഇന്ന് ബലി പെരുന്നാൾ. വടക്കൻ കേരളത്തിലെ ഭൂരിഭാഗം പേർക്കും ഇത്തവണത്തെ പെരുന്നാൾ ദുരിതാശ്വാസ ക്യാപുകളിലാണ്. ബാക്കിയുള്ളവർ ആകട്ടെ, ദുരിതാശ്വാസപ്രവർത്തനങ്ങളിലും. കോഴിക്കോട് മുതൽ ജില്ലകളില്‍ പലയിടത്തും പള്ളികളില്‍ വെള്ളം കയറിയതിനാല്‍ പെരുന്നാള്‍ നമസ്കാരത്തിനും മറ്റും പകരം സൗകര്യം ഒരുക്കേണ്ടി വരും.

ഇക്കുറി ആഘോഷങ്ങളുടേതല്ല, മറിച്ച് അതിജീവനത്തിന്‍റേതാണ് പെരുന്നാള്‍. സാധാരണ പെരുന്നാൾ ദിനത്തെ പുതുവസ്ത്രങ്ങളണിഞ്ഞ് വരവേല്‍ക്കുന്ന വിശ്വാസികള്‍ ഇത്തവണ പ്രളയ ദുരിതത്തിലായവര്‍ക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള പരിശ്രമത്തിലാണ്. വസ്ത്ര ശാലകളിലും പെരുന്നാളിന്‍റെ തിരക്കില്ല.