വയനാടിന് സഹായ അഭ്യര്‍ത്ഥനയുമായി രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്

single-img
12 August 2019

മഴക്കെടുതിയില്‍ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ അഭ്യര്‍ത്ഥനയുമായി വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. വയനാട് ഇപ്പോള്‍ വലിയ കെടുതിയെ നേരിടുകയാണെന്നും ആയിരങ്ങളെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും രാഹുല്‍ തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു. ഇതോടൊപ്പം ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടികയും രാഹുല്‍ കുറിച്ചിട്ടുണ്ട്.

പോസ്റ്റ് പറയുന്നത് ഇങ്ങനെ- ‘ഒരപേക്ഷ.. എന്റെ പാര്‍ലമെന്ററി മണ്ഡലമായ വയനാടിനെ പ്രളയം ബാധിച്ചിരിക്കുകയാണ്. വീട് നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകളെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. താഴെപ്പറയുന്ന സാധനങ്ങള്‍ അടിയന്തരമായി വേണ്ടതാണ്.’

ഇതോടൊപ്പം ഈ സാധനങ്ങള്‍ എവിടെയാണ് എത്തിക്കേണ്ടതെന്നും രാഹുല്‍ കുറിച്ചിട്ടുണ്ട്. കൂടെ ഫോണ്‍ നമ്പരുകളും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുല്‍, തനിക്ക് മണ്ഡലത്തില്‍ കൂടുതല്‍ ദിവസം ഉണ്ടാവണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞിരുന്നു. പക്ഷെ സുരക്ഷാ പ്രശ്നങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉന്നയിച്ചതിനാല്‍ രാഹുല്‍ എത്ര ദിവസം മണ്ഡലത്തില്‍ ഉണ്ടാവുമെന്ന് അറിയില്ല.