ല​ഡാ​ക്കി​ന് സ​മീ​പം പോ​ര്‍​വി​മാ​ന​ങ്ങ​ള്‍ വിന്യസിച്ച് പാകിസ്താന്‍; സ്ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷിച്ച് ഇന്ത്യ • ഇ വാർത്ത | evartha
Latest News, National

ല​ഡാ​ക്കി​ന് സ​മീ​പം പോ​ര്‍​വി​മാ​ന​ങ്ങ​ള്‍ വിന്യസിച്ച് പാകിസ്താന്‍; സ്ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷിച്ച് ഇന്ത്യ

ജ​മ്മു കാശ്മീരിന് ഭരണഘടന പ്രകാരം പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കി​യി​രു​ന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370 ഇന്ത്യ റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ അ​തി​ര്‍​ത്തി​യി​ല്‍ പ്ര​കോ​പ​നം പാകിസ്താന്‍ തുടരുകയാണ്. പാകിസ്താന്‍ ല​ഡാ​ക്കി​നു സ​മീ​പം പോ​ര്‍​വി​മാ​ന​ങ്ങ​ള്‍ വി​ന്യ​സി​ച്ചിരിക്കുകയാണ്. ജെഎ​ഫ്-17 വിഭാഗത്തില്‍പ്പെട്ട യു​ദ്ധ​വി​മാ​ന​ങ്ങ​ളാ​ണ് വി​ന്യ​സി​ച്ച​തെ​ന്നാ​ണ് വി​വ​രം.

കഴിഞ്ഞ ശ​നി​യാ​ഴ്ച മൂ​ന്ന് സി-130 ​ച​ര​ക്ക് വി​മാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ പാകിസ്താന്‍ സ്ക​ര്‍​ഡു എ​യ​ര്‍​ബേ​യ്സി​ലേ​ക്കു ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തി​ച്ചി​രുന്നു. ഈ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് എ​യ​ര്‍​ബേ​യ്സി​ല്‍ എ​ത്തി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് വി​വ​രം. അതേസമയം അ​തി​ര്‍​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി.