കോഴിക്കോട് – ഷൊര്‍ണൂര്‍ പാതയിൽ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നു

single-img
12 August 2019

മഴയെ തുടർന്ന് താറുമാറായ കോഴിക്കോട്-ഷൊര്‍ണൂര്‍ റെയില്‍പാതയില്‍ സര്‍വീസ് പുനരാരംഭിക്കുന്നു. കോഴിക്കോട്ഫറോക്ക് പാലത്തില്‍ റെയില്‍വേ സാങ്കേതിക വിഭാഗം പരിശോധന നടത്തി കുഴപ്പങ്ങളില്ലെന്ന് ബോധ്യപ്പെട്ടതായി ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ഉച്ചയോടെ കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ പാതയില്‍ തീവണ്ടികള്‍ കടത്തിവിട്ടു തുടങ്ങും. കഴിഞ്ഞ ദിവസങ്ങളിൽ
അനുഭവപ്പെട്ട ശക്തമായ മഴയെ തുടര്‍ന്ന് ചാലിയാര്‍ പുഴ കരകവിഞ്ഞ് ഒഴുകിയിരുന്നു. ഇതുമൂലം ഫറോക്ക് പുഴക്ക് കുറുകേയുള്ള റെയില്‍പാലത്തിന്റെ ഡെയ്ഞ്ചര്‍ സോണിനും മുകളില്‍ വെള്ളമെത്തി.

അതിനെ തുടർന്നാണ് ഫറോക്ക് പാലത്തിന്റെ സുരക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സർവീസ് നിർത്തിവെച്ചിരുന്നത്. കഴിഞ്ഞ നാല് ദിവസമായി ഓടാതിരുന്ന മലബാര്‍, മാവേലി, മാംഗ്ലൂര്‍ എക്‌സ്പ്രസ് തീവണ്ടികളും, കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി ട്രെയിനുകളും ഇന്ന് സര്‍വ്വീസ് നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.