ദുരിതാശ്വാസ ക്യാമ്പില്‍ പെൺകുട്ടികളുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ആറംഗ സംഘത്തെ നാട്ടുകാർ പിടികൂടി • ഇ വാർത്ത | evartha
Breaking News, Kerala

ദുരിതാശ്വാസ ക്യാമ്പില്‍ പെൺകുട്ടികളുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ആറംഗ സംഘത്തെ നാട്ടുകാർ പിടികൂടി

മഴക്കെടുതിയെ തുടർന്നുള്ള ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പകർത്താൻ ശ്രമിച്ച ആറംഗ സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു. മലപ്പുറം ജില്ലയിലാണ് സംഭവം.

ജില്ലയിലെ പൊന്നാനി എ വി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ സഹായവുമായി എത്തിയ ശ്രീനാരായണ സേവാ സംഘം പ്രവർത്തകരാണ് പെൺകുട്ടികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പകര്‍ത്തിയത്. നഗരസഭാ സെക്രട്ടറി നൽകിയ പരാതിയിൽ പോലീസ് ആറ് പേർക്കുമെതിരെ കേസെടുത്തു.