15 കിലോമീറ്റര്‍ നീളത്തിൽ ത്രിവർണ്ണ പതാക ഒരുക്കി ലോക റെക്കോഡ്

single-img
12 August 2019

ചത്തീസ്ഖണ്ഡിലെ റായ്പൂരിൽ ആയിരക്കണക്കിന് കുട്ടികളും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് ത്രിവര്‍ണപതാക ഒരുക്കി റെക്കോര്‍ഡിലേക്ക്. 15 കിലോമീറ്റര്‍ നീളത്തിൽ പതാക വിരിച്ചാണ് സംഘം റെക്കോര്‍ഡ് നേടിയത്. കഴിഞ്ഞ സെപ്തംബര്‍ 11നായിരുന്നു റെക്കോര്‍ഡ് പ്രകടനം. വസുദൈവ് കുടുംബകം എന്ന് പേരുള്ള ഫൗണ്ടേഷന്‍ ആണ് പരിപാടി സംഘടിപ്പിച്ചത്.

ഇതുവരെ ഉള്ളതിൽ ഏറ്റവും വലിയ ത്രിവര്‍ണ്ണപതാക എന്ന ലോക റെക്കോര്‍ഡാണ് ഇതോടെ ഇവര്‍ സ്വന്തമാക്കിയത്. ചത്തീസ്ഖണ്ഡിലെ 35 സാമൂഹ്യസംഘടനകളാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരെ സ്മരിച്ചു.

ചടങ്ങിൽ മുന്‍ മുഖ്യമന്ത്രിമാരായ രമണ്‍ സിംഗ്, അജിത്ത് ജോഗി, മറ്റ് മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുത്തു. സംഘടനയുടെ പ്രകടനം ചാമ്പ്യന്‍സ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സിന്‍റെ പ്രതിനിധികള്‍ റെക്കോര്‍ഡ് പ്രഖ്യാപിക്കുകയും സെര്‍ട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു.