സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നില്ല എന്ന് കരുതി ഒന്നും ചെയ്യുന്നില്ലെന്ന് കരുതരുത്; വിമര്‍ശകര്‍ക്ക് മറുപടിയുമായി നിത്യ മേനോന്‍

single-img
12 August 2019

കേരളം മഴക്കെടുതിയെ തുടർന്നുള്ള പ്രളയ ദുരന്തത്തിലിരിക്കുമ്പോള്‍ നിത്യമേനോൻ സോഷ്യല്‍മീഡിയയിലൂടെ തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണപരിപാടികളുടെ ഫോട്ടോ പങ്കുവെച്ചിരുന്നു. നിത്യയുടെ ഈ ഫോട്ടോകൾക്ക് നെഗറ്റീവ് കമന്റുകള്‍ നിറഞ്ഞപ്പോൾ നിത്യ പ്രതികരണവുമായി എത്തുകയായിരുന്നു.

ഒരു വ്യക്തി എന്ന നിലയില്‍ ചെയ്യുന്നതെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഇടുങ്ങിയ ചിന്താഗതിയുള്ളവര്‍ക്ക് കാണാന്‍ കഴിയുന്നതിന് മുകളിലാണ് ആളുകളും അവരുടെ ജീവിതവുമെന്നും നിത്യ പ്രതികരിച്ചു.

കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രളയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഞാന്‍ യാതൊന്നും പങ്കുവയ്ക്കുന്നില്ലെന്ന് കരുതി ഒരാള്‍ ഒന്നും ചെയ്യുന്നില്ലെന്ന് കരുതരുത്. ചില പ്രത്യേകമായ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഞാന്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. അതിനാൽ ഇവിടെ പോസ്റ്റ് ചെയ്യുന്നില്ലെന്ന് കരുതി ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്നു വിചാരിക്കരുതെന്നും നിത്യ പറയുന്നു.

നിത്യ അഭിനയിച്ച ആദ്യ ബോളിവുഡ് ചിത്രം മിഷന്‍ മംഗല്‍ ഓഗസ്റ്റ് 15ന് തിയേറ്ററിലെത്തും. ഈ സിനിമയുടെ പ്രചാരണ പരിപാടികളില്‍ താരം പങ്കെടുക്കുന്നതിനെക്കുറിച്ചാണ് പങ്കുവെച്ചത്. ആ പ്രവൃത്തി തന്റെ ജോലിയുെട ഭാഗമാണെന്നും അതിനായി പ്രത്യേക പണം കൈപ്പറ്റുന്നില്ലെന്നും താരം വ്യക്തമാക്കി. അതോടൊപ്പം, മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതിനു മുന്‍പ് സ്വയം എന്തു ചെയ്‌തെന്ന് ആലോചിക്കുന്നത് നല്ലതായിക്കുമെന്നും നിത്യ അഭിപ്രായപ്പെട്ടു.