ആര്‍എസ്എസ് മുന്നോട്ട് വെക്കുന്ന ഹിന്ദു ആധിപത്യം ഹിറ്റ്‌ലറിന്റെ പ്രത്യയശാസ്ത്രം പോലെ: ഇമ്രാന്‍ ഖാന്‍

single-img
12 August 2019

ആര്‍എസ്എസ് മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്രം നാസികള്‍ക്ക് തുല്യമാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ‘ജര്‍മ്മനിയില്‍ നാസികളുടെ ആര്യന്‍ വംശീയാധിപത്യത്തിനു സമാനമായ ആര്‍എസ്എസ് മുന്നോട്ടുവെയ്ക്കുന്ന ഹിന്ദു ആധിപത്യമെന്ന ആശയത്തെക്കുറിച്ച് എനിക്കു ഭീതിയുണ്ട്. അത് അവസാനിക്കില്ല. ക്രമേണ അത് ഇന്ത്യയിലെ മുസ്‌ലിങ്ങളെ അടിച്ചമര്‍ത്തുന്നതിലേക്കും അതുവഴി പാകിസ്താനെ ലക്ഷ്യം വെയ്ക്കുന്നതിലേക്കും എത്തും. ഹിന്ദു ആധിപത്യം എന്നത് ഹിറ്റ്‌ലറിന്റെ പ്രത്യയശാസ്ത്രം പോലെയാണ്.’- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിയിലൂടെ ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെക്കുറിച്ചു പരാമര്‍ശിക്കവെയായിരുന്നു ഖാന്‍ ആര്‍എസ്എസിനെ വിമര്‍ശിച്ചത്. തന്റെ ഔദ്യോഗിക ട്വിറ്ററിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേപോലെ,വംശീയമായി തുടച്ചു നീക്കുകവഴി കാശ്മീരിലെ ജനസംഖ്യാശാസ്ത്രം മാറ്റാനാണ് ഈ ശ്രമമെന്ന് ഖാന്‍ പറഞ്ഞു. മ്യൂണിക്കില്‍ അതുപോലെ ഹിറ്റ്‌ലര്‍ ചെയ്തതൊക്കെ ജനങ്ങള്‍ നോക്കിനിന്നോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.