സുപ്രീകോടതി ജഡ്ജിമാരുടെ എണ്ണം വര്‍ദ്ധിക്കും; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

single-img
11 August 2019

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ചീഫ് ജസ്റ്റിസിന് പുറമെ സുപ്രീംകോടതയിലെ ജഡ്ജിമാരുടെ എണ്ണം 33 വരെയായി വർദ്ധിപ്പിക്കുന്നതിനാണ് രാഷ്ട്രപതി അംഗീകാരം നൽകിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ ജഡ്ജിമാരുടെ അംഗസഖ്യ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

ഇതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ തീരുമാനം. എണ്ണം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ദ സുപ്രീംകോർട്ട് (നമ്പര്‍ ഓപ് ജഡ്ജസ്) അമൻമെൻഡ് ബിൽ കഴിഞ്ഞ ആഴ്ച്ചയാണ് പാർലമെന്റ് പാസാക്കിയത്. ഇപ്പോള്‍ ചീഫ് ജസ്റ്റിസ് ഉൾപ്പടെ 31 ജഡ്ജിമാരാണ് പരമോന്നത കോടതിയിലുള്ളത്. കേസുകള്‍ ധാരാളമായി കെട്ടിക്കിടക്കുന്നത് പരിഹരിക്കാനായാണ് പത്ത് ശതമാനം വരെ അംഗബലം വർദ്ധിപ്പിക്കുന്നത്.