സംസ്കൃതം ശാസ്ത്രീയ ഭാഷ; നാസ റോബോട്ടുകളെ നിർമ്മിക്കുന്നത് സംസ്കൃതത്തിന്‍റെ സഹായത്തോടെ: കേന്ദ്ര മാനവവിഭവശേഷി മന്ത്രി

single-img
11 August 2019

ആറ്റങ്ങളും തന്മാത്രകളും കണ്ടുപിടിച്ചത് ചരക ഋഷിയാണെന്നും അമേരിക്കയിൽ നാസ റോബോട്ടുകളെ നിർമ്മിക്കുന്നത് സംസ്കൃതത്തിന്‍റെ സഹായത്തോടെയാണെന്നുമുള്ള വാദവുമായി കേന്ദ്ര മാനവവിഭവശേഷി മന്തി രമേഷ് പൊഖ്രിയാല്‍ നിശാങ്ക് രംഗത്ത്. അദ്ദേഹം പറയുന്നത് ഇങ്ങിനെ:

‘സംസ്കൃതത്തെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നത്. സംസ്കൃതം എന്നത് ശാസ്ത്രീയ ഭാഷയാണ്. അതിനെ മറ്റൊരു ഭാഷയുമായും താരതമ്യപ്പെടുത്താന്‍ സാധിക്കില്ല.സംസ്കൃതത്തിലെ ഓരോ വാക്കുകളും എഴുതപ്പെട്ടിരിക്കുന്നത് പോലെ തന്നെയാണ് അത് ഉച്ചരിക്കുന്നതും’. അതുകൊണ്ട് നാസ പറയുന്നത് സംസ്കൃതത്തിന്‍റെ സഹായത്തില്‍ മാത്രമേ സംസാരിക്കുകയും നടക്കുകയും ചെയ്യുന്ന റോബോട്ടുകളെ നിര്‍മ്മിക്കാന്‍ സാധിക്കൂഎന്നാണ്.’

അതേപോലെ തന്നെ ആയൂര്‍വേദമില്ലെങ്കില്‍ മെഡിസിനുകള്‍ പൂര്‍ണമാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ഐഐടി ബോംബേയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു വിവാദമാകുന്ന പരാമർശങ്ങൾ മന്ത്രി നടത്തിയത്.