ഒരാഴ്ചയിൽ മാത്രം വൈദ്യുത വിതരണ രംഗത്ത് 133.47 കോടിയുടെ നഷ്ടം

single-img
11 August 2019

ജനം മഴക്കെടുതിയിൽ വലഞ്ഞ കഴിഞ്ഞ ഒരാഴ്ച്ചകാലം സംസ്ഥാനത്ത് വൈദ്യുത വിതരണ രംഗത്തുണ്ടായത് 133.47 കോടിയുടെ നഷ്ടം. വകുപ്പിന്റെ 720 വിതരണ ട്രാൻസ്ഫോർമറുകൾക്കും 1,865 എച്ച്ടി പോളുകള്‍ക്കും, 10,163 എല്‍ടി പോളുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

സംസ്ഥാനത്തിൽ ഉടനീളമായി 43.54 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സം നേരിട്ടു. ഏകദേശം 1706 സ്ഥലങ്ങളില്‍ HT ലൈനും 45,264 സ്ഥലങ്ങളില്‍ LT ലൈനും പൊട്ടിവീണു. സുരക്ഷ മുൻനിർത്തി പലയിടത്തും ട്രാന്‍സ്ഫോര്‍മറുകള്‍ ഓഫ് ചെയ്തു വയ്ക്കേണ്ട സ്ഥിതിയാണ്. ഇപ്പോൾ 11,836 ട്രാന്സ്ഫോര്‍മറുകളുടെ കീഴിലായി 21.63 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുണ്ട് എന്നും കെഎസ്ഇബി വ്യക്തമാക്കി.