പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫീസ് സിബിഎസ്ഇ കുത്തനെ വര്‍ദ്ധിപ്പിച്ചു

single-img
11 August 2019

പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫീസ്‌ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജുക്കേഷന്‍(സിബിഎസ്ഇ) കുത്തനെ വര്‍ദ്ധിപ്പിച്ചു. നിലവില്‍ ഉണ്ടായിരുന്ന 50 രൂപയില്‍നിന്ന് ഫീസ്‌ 1200 രൂപയാക്കി വര്‍ധിപ്പിച്ചു. അതേപോലെ പൊതുവിഭാഗം വിദ്യാര്‍ത്ഥികളുടെ ഫീസ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച് 1500 രൂപയാക്കി.

കഴിഞ്ഞ ആഴ്ചയായിരുന്നു ഫീസ് വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്. ഇനിമുതല്‍ പത്തിലെ പരീക്ഷയെഴുതുന്നതിന് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യണം. അതേപോലെ പ്ലസ് ടു പരീക്ഷക്ക് പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യണം.

പരീക്ഷാ ഫീസിന്റെ വര്‍ദ്ധനവ്‌ 10, പ്ലസ് ടു ക്ലാസുകാര്‍ക്ക് ഒരേപോലെയാണെന്നും സിബിഎസ്ഐ അധികൃതര്‍ അറിയിച്ചു. സമാനമായി വിദേശത്തുള്ള സിബിഎസ്ഇ വിദ്യാര്‍ഥികളുടെ ഫീസ് 5000 രൂപയില്‍നിന്ന് 10000 രൂപയാക്കിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.