എസി റോഡ്‌ വെള്ളത്തിനടിയില്‍; മൂന്നാര്‍, ആലപ്പുഴ, കുമരകം, ചേര്‍ത്തല റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി

single-img
11 August 2019

സംസ്ഥാനമാകെ മഴ തുടര്‍ന്ന് റോഡുകള്‍ വള്ളത്തിനടിയിലായതോടെ വാഹന ഗതാഗതം മുടങ്ങി. നിലവിൽ മൂന്നാര്‍, ആലപ്പുഴ, കുമരകം, ചേര്‍ത്തല റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി. ഇവിടങ്ങളിലേക്ക് കോട്ടയത്ത് നിന്നുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചത്.

ഇപ്പോൾ ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. എ സി റോഡുമായി ബന്ധപ്പെട്ട എല്ലാ റൂട്ടുകളിലും വാഹന ഗതാഗതം മുടങ്ങി. ഇത്തരത്തിലുള്ള റൂട്ടുകളിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി.