
വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് മൂന്ന് മണിക്ക് തുറക്കും. അണക്കെട്ടിന് സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം (8.5 ക്യുമെക്‌സ്) എന്ന നിലയിലായിരിക്കും തുറക്കുന്നത്.
അതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എന്നാല്‍ ബാണാസുര സാഗറിന്റെ ജലനിര്‍ഗ്ഗമന പാതയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
രാവിലെ 8 മണിക്ക് തുറക്കും എന്നായിരുന്നു നേരത്തെ ലഭിച്ച അറിയിപ്പ്. എന്നാല്‍ അടിയന്തിര സാഹചര്യമില്ലാത്തതിനാല്‍ ഇത് മാറ്റുകയായിരുന്നു. പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയരുകയാണ്. ഇതിനെ തുടര്‍ന്നാണ് വൈകിട്ട് മൂന്നിന് അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചത്.