ഞങ്ങളെ രക്ഷിക്കൂ, സൈന്യത്തെ കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തനം നടത്തേണ്ട സ്ഥിതിയിലാണ് കുറ്റ്യാടി;ഫേസ്ബുക്കില്‍ സഹായ അഭ്യര്‍ത്ഥനയുമായി എംഎല്‍എ

single-img
9 August 2019

മഴ ശക്തമായതിനെ തുടർന്ന് കുറ്റ്യാടി വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ സഹായ അഭ്യര്‍ത്ഥനയുമായി കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എ സഹായം അഭ്യര്‍ത്ഥിച്ചത്. ആവശ്യത്തിന് രക്ഷാ പ്രവർത്തക സംവിധാനങ്ങൾ ഇതുവരെ കുറ്റ്യാടിയിൽ എത്തിയിട്ടില്ല എന്നും പേരാമ്പ്രയ്ക്ക് അപ്പുറം ഫയർ ഫോഴ്സ് സംവിധാനത്തിന് എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയാണ് എന്നും അദ്ദേഹം പറയുന്നു.

നാട്ടുകാരാണ് നിലവിൽ രക്ഷാ പ്രവർത്തനം നടത്തുന്നത്. സൈന്യത്തെ കൊണ്ടു വന്ന് രക്ഷാ പ്രവർത്തനം നടത്തേണ്ട സ്ഥിതിയിലാണ് കുറ്റ്യാടി, ഇതൊരു കുറ്റപ്പെടുത്തലല്ല, ഞങ്ങളുടെ നാടിന്റെ അവസ്ഥയാണ്. സഹായിക്കണം.- അദ്ദേഹം എഴുതി.

ഞങ്ങളെ രക്ഷിക്കൂ , ആവശ്യത്തിന് രക്ഷാ പ്രവർത്തക സംവിധാനങ്ങൾ ഇതുവരെ കുറ്റ്യാടിയിൽ എത്തിയിട്ടില്ല. പേരാമ്പ്രയ്ക്ക് അപ്പുറം…

Posted by Kuttiady mla speaking on Thursday, August 8, 2019