മഴയ്ക്കൊപ്പം ചുഴലിക്കാറ്റും, പല വീടുകളും വെള്ളത്തില്‍ മുങ്ങി, കെട്ടിടങ്ങള്‍ തകര്‍ന്നു; ദുരിതത്തില്‍ മുങ്ങി കണ്ണൂര്‍ ജില്ല

single-img
8 August 2019

കാലവര്‍ഷക്കെടുത്തി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കണ്ണൂര്‍ ജില്ലയെ എന്ന് റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ കൊട്ടിയൂരും ഇരിട്ടി-മട്ടന്നൂര്‍ ഭാഗത്തും കനത്ത നാശനഷ്ടം വിലയിരുത്തി. കൊട്ടിയൂരില്‍ ശക്തമായ ചുഴലിക്കാറ്റ് രൂപപ്പെദുകയും കെട്ടിടങ്ങള്‍തകരുകയും ചെയ്തു. രണ്ടു ദിവസമായി മഴ നില്‍ക്കാതെ പെയ്യുകയാണ്.

അതേപോലെ തന്നെ മട്ടന്നൂര്‍ ഇരിക്കൂര്‍ ഭാഗത്ത് പല വീടുകളും വെള്ളത്തില്‍ മുങ്ങി ഒറ്റപ്പെട്ട അവസ്ഥയിലാണ്. പറശ്ശിനികടവ് അമ്പലത്തിലും വെള്ളം കയറി. കണ്ണൂര്‍ – കര്‍ണാടക അതിര്‍ത്തി വനമായ ബ്രഹ്മഗിരി മലനിരകളില്‍ ഇന്നലെ രാത്രി ഉരുള്‍പൊട്ടലുണ്ടായി.

ഇതിന്റെ ഫലമായി മലയോരത്ത് പുഴകളില്‍ ശക്തമായ ഒഴുക്കുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ഇതുവരെ ഒന്‍പത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 116 കുടുംബങ്ങളില്‍ നിന്നായി 443 പേര്‍ ക്യാംപിലാണ്. ഇന്ന് വീശിയ ചുഴലിക്കാറ്റില്‍ കണിച്ചാര്‍ ടൗണിലെ പല കെട്ടിടങ്ങളും തകര്‍ന്നു.