പി എസ് സി പരീക്ഷാ ക്രമക്കേട്; ചോദ്യങ്ങള്‍ ചോര്‍ന്നത് യൂണിവേഴ്സിറ്റി കോളേജ് ജീവനക്കാരിലൂടെ

single-img
8 August 2019

പോലീസിലേക്ക് നടന്ന പിഎസ്‍സി പരീക്ഷയുടെ ചോദ്യം ചേർന്നത് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് തന്നെയെന്ന് പോലീസ് അന്വേഷണ സംഘം. കോളേജിലെ ജീവനക്കാരാണ് ഇതിന് പിന്നിലെന്ന് പോലീസ് പറയുന്നു. പരീക്ഷ എഴുതിയ ശിവരഞ്ജിത്തും നസീമും പ്രണവും ജീവനക്കാരുമായി ആസൂത്രണം നടത്തിയെന്നാണ് നിഗമനം.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാ‌ഞ്ച് യൂണിവേഴ്സിറ്റി കോളേജിലെ ജീവനക്കാർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന നിഗമനത്തിലെത്തിയത്. പരീക്ഷ ആരംഭിച്ച ശേഷം 10 മിനുട്ട് കഴിഞ്ഞപ്പോൾ പ്രണവിന്‍റെ സുഹൃത്ത് സഫീറിന്‍റെ കൈവശം ചോദ്യപേപ്പർ കിട്ടിയെന്നാണ് പോലീസ് മനസിലാക്കുന്നത്. ഉടൻ
ഗോകുൽ എന്ന പോലീസുകാരനും പ്രണവും ചേർന്ന് സംസ്കൃത കോളേജിന്‍റെ വരാന്തയിലിരുന്ന് ചോദ്യങ്ങൾ പരിശോധിച്ച് ഉത്തരങ്ങൾ എസ്എംഎസായി മൂന്ന് പേർക്കും അയച്ച് കൊടുക്കുകയും ചെയ്തു.

നിലവിൽ സഫീറും ഗോകുലം ഒളിവിൽ പോയെന്നാണ് വിവരം. തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ പിഎസ്‍സി കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ സംഭവം ക്രൈംബ്രാഞ്ചാണ് ഇപ്പോൾ അന്വേഷിക്കുന്നത്. അതേസമയം, കോളേജിലെ അഖിൽ വധശ്രമക്കേസിൽ പിടികൂടാനുള്ള 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് അയച്ചു.