മഴ ശക്തം; വീടിനുള്ളിൽ ഉറങ്ങി കിടക്കുന്നതിനിടെ മരം വീണ് അട്ടപ്പാടിയിൽ ഒരാള്‍ മരിച്ചു

single-img
8 August 2019

കേരളത്തിൽ കാലവർഷം കനക്കവേ അട്ടപ്പാടിയിൽ വീടിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു. അട്ടപ്പാടി ചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്.ഇവർ വീടിനുള്ള ഉറങ്ങി കിടക്കുന്നതിനിടെയാണ് മരം വീണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന ഭാര്യ മാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കഴിഞ്ഞ മൂന്ന് ദിവസമായി അട്ടപ്പാടിയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ജില്ലയിലെ ഷോളയൂർ ഉൾപ്പെടെ ഉള്ള മേഖലയിൽ രാത്രി മുഴുവൻ കനത്ത മഴയാണ് അനുഭവപ്പെട്ടത്.ശക്തമായ മഴയിൽ വൈദ്യുതി പോസ്റ്റുകൾ ഉൾപ്പെടെ തകർന്നതിനെതുടർന്ന് പലയിടത്തും വൈദ്യുതി തകരാറിലായിട്ടുണ്ട്. അട്ടപ്പാടിയിലെ അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്തുകളിലെ അംഗൻവാടി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു.