കശ്മീരിലേത് ചരിത്രപരമായ തീരുമാനം: നടപ്പായത് സർദാർ പട്ടേലിന്റെ സ്വപ്നമെന്ന് മോദി

single-img
8 August 2019

ജമ്മു കശ്മീർ വിഭജിക്കുവാനും ആർട്ടിക്കിൾ 370 എടുത്തുകളയുവാനുമുള്ള തീരുമാനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സർദാർ പട്ടേലിനെയും അംബേദ്കറിനെയും ശ്യാമപ്രസാദ് മുഖർജിയേയും അടൽ ബിഹാരി വാജ്പേയിയേയും പോലെ നിരവധി ദേശസ്നേഹികളുടെ സ്വപ്നമാണ് നടപ്പായതെന്നും മോദി പറഞ്ഞു.

ആർട്ടിക്കിൾ 370 ജമ്മു കശ്മീരിലെ സഹോദരങ്ങളുടെ നിരവധി അവകാശങ്ങൾ ഹനിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇത് അവിടുത്തെ പുരോഗതിയ്ക്ക് തടസമായിരുന്നുവെന്നും മോദി പറഞ്ഞു. ഇത് തീവ്രവാദത്തിനുള്ള ആയുധമായി ഉപയോഗിച്ചുവരികയായിരുന്നുവെന്നും മോദി പറഞ്ഞു. ഇതുമൂലം മൂന്നുപതിറ്റാണ്ടിനുള്ളിൽ 42000പേർക്ക് ജീവൻ നഷ്ടമായെന്നും മോദി പറഞ്ഞു.