അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇനിയില്ല; അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനവുമായി ഹാഷിം അംല • ഇ വാർത്ത | evartha
Sports

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇനിയില്ല; അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനവുമായി ഹാഷിം അംല

ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് താരം ഹാഷിം അംല അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ഇന്ന് തികച്ചും അപ്രതീക്ഷിതമായാണ് അംല വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ മുന്‍നിര ടെസ്റ്റ്, ഏകദിന ബാറ്റ്സ്മാനാണ് 36കാരനായ അംല.

കഴിഞ്ഞ ലോകകപ്പില്‍ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാന്‍ സാധിക്കാത്തതിന് പിന്നാലെയാണ് അംലയുടെ വിരമിക്കല്‍ പ്രഖ്യാപനം. കരിയറില്‍ ദക്ഷിണാഫ്രിക്കക്കായി 124 ടെസ്റ്റ്, 181 ഏകദിനം, 44 ട്വന്‍റി20 മത്സരങ്ങളില്‍ കളിച്ചു. ടെസ്റ്റ്‌ മത്സരങ്ങളില്‍ 46.64 ശരാശരിയില്‍ 9282 റണ്‍സ് നേടി. 28 ടെസ്റ്റ് സെഞ്ച്വറിയും 41 അര്‍ധ സെഞ്ച്വറികളും അംലയ്ക്കുണ്ട്.

ടെസ്റ്റില്‍ പുറത്താകാതെ നേടിയ 311 റണ്‍സാണ് ടോപ് സ്കോര്‍. അതേപോലെ, കരിയറില്‍ 181 ഏകദിന മത്സരങ്ങളില്‍നിന്നായി 49.46 ശരാശരിയില്‍ 8113 റണ്‍സ് നേടി. ഇതില്‍ 27 സെഞ്ച്വറിയും 39 അര്‍ധസെഞ്ച്വറിയും ഉക്പ്പെടും. ഏറ്റവും ഉയര്‍ന്ന് സ്കോര്‍ 159. 1277 റണ്‍സാണ് ട്വന്‍റി 20യില്‍ സമ്പാദ്യം.