പതിനൊന്ന് ജില്ലകൾക്ക് അവധി; നാളത്തെ സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റി

single-img
8 August 2019

കനത്തമഴ തുടരുന്നതിനാല്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. എം.ജി.,  കാലിക്കറ്റ് സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി അറിയിക്കും. നാളത്തെ പി.എസ്.സി.പരീക്ഷകളും മാറ്റി. കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍‍ അതീവ ജാഗ്രതപാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ദേശീയ ദുരന്തനിവാരണസേനയെ നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും അയച്ചു. ഞായറാഴ്ചവരെ കാലവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കനത്തമഴയും കാറ്റും കടലാക്രമണവും സൃഷ്ടിച്ചുകൊണ്ടാണ് കാലവര്‍ഷം ശക്തമായത്. 

എല്ലാ ജില്ലകളിലും പുഴകള്‍ കരകവിഞ്ഞൊഴുകയാണ്. താഴ്ന്നപ്രദേശങ്ങളില്‍വെള്ളം കയറി. ഈ സാഹചര്യത്തിലാണ് നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും കേന്ദ്ര ദുരന്ത നിവാരണ സേനയുടെ ഒാരോ യൂണിറ്റിനെ അയക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. ദുരന്തനിവാരണ സേനയുടെ പത്ത് യൂണിറ്റുകളെക്കൂടി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. വയനാട്ടിലേക്കും മലപ്പുറത്തേക്കും അഗ്നിശമന സേനയുടെ കൂടുതല്‍യൂണിറ്റുകളെ അയക്കും. ജില്ലാ കലക്ടര്‍മാരോട് ആവശ്യമുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍തുറക്കാനും അപകടമുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ചുണ്ട്. 1385 പേരാണ് വിവിധ ക്യാമ്പുകളിലുള്ളത്.