‘മീശ’ വിവാദം; മേലില്‍ ആവര്‍ത്തിക്കില്ല എന്ന് മാതൃഭൂമി മാനേജ്മെന്റിന്റെ രേഖാമൂലം ഉറപ്പ്; ബഹിഷ്ക്കരണം അവസാനിപ്പിക്കാന്‍ എന്‍എസ്എസ് ആഹ്വാനം

single-img
7 August 2019

എസ് ഹരീഷ് എഴുതിയ മീശ എന്ന നോവലിനെ തുടർന്ന് ഹിന്ദു വികാരണങ്ങളെ വ്രണപ്പെടുത്തത്തിയ മാതൃഭൂമി പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളൂം ബഹിഷ്കരിക്കാൻ എന്‍എസ്എസ് ചെയ്ത ആഹ്വാനം പിൻവലിച്ചു. ബഹിഷ്‌കരണം മാതൃഭൂമി ദിനപത്രത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു എന്ന് ബോധ്യം വന്നതിനാൽ മാതൃഭൂമി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം പി വീരേന്ദ്രകുമാർ എൻഎസ്എസ് ആസ്ഥാനത്തു നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ബഹിഷ്‌കരണം അവസാനിപ്പിക്കാൻ ജനറൽ സെക്രട്ടറിയുടെ പേരിൽ സംഘടന എല്ലാ താലൂക്ക്- യൂണിയൻ സെക്രട്ടറി മാർക്കും പ്രസിഡന്റ്മാർക്കും കത്ത് നൽകിയത്.

ചർച്ചയിൽ പത്രാധിപർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിച്ചതായും അവർ ഇപ്പോൾ സർവീസിൽ ഇല്ലെന്നും തങ്ങളുടെ പ്രസിദ്ധീകരണത്തിൽ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചു എങ്കിൽ തിരിച്ചറിയുന്നു എന്നും മേലിൽ അത്തരം നടപടികൾ ആവർത്തിക്കില്ല എന്ന് ഉറപ്പ് തന്നതായും പറയുന്നു.

മീശ നോവൽ വിവാദത്തിൽ മാതൃഭൂമി പത്രങ്ങളും, ഇതര പ്രസിദ്ധീകരണങ്ങളും നിര്‍ത്തണമെന്ന് കരയോഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ താലൂക്ക് സെക്രട്ടിമാരെ സംഘടന ചുമതലപ്പെടുത്തിയിരുന്നു. ഇതാണ് അവസാനിപ്പിക്കാൻ ഇപ്പോൾ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇവിടെ ഹിന്ദു സമൂഹം ഒരിക്കലും ഒറ്റക്കെട്ടാകില്ലായെന്നും പൊതുതാത്പര്യ സംരക്ഷണത്തിന് ഒത്തുചേരില്ലായെന്നുമുള്ള മിഥ്യാബോധത്തോടിരിക്കുന്ന കേരളത്തിലെ മതേതരന്മാർ എന്ന് സ്വയം ഘോഷിക്കുന്ന വിവിധ രാഷ്ട്രീയ സംഘടനകൾക്കും മാധ്യമങ്ങൾക്കും ഉള്ള ഒരു മുന്നറിയിപ്പായി ഇതിനെ കണ്ട്, മാതൃഭൂമിയെപ്പോലെ ഒരു വ്യക്തിയോ സ്ഥാപനമോ ഹിന്ദുസമൂഹത്തിനെ അധിക്ഷേപിക്കാൻ മേലിൽ മുതിരരുതെന്നും ഉള്ള ഒരു മുന്നറിയിപ്പാണിത് എന്നായിരുന്നു ബഹിഷ്‌കരണ സമയത്തുള്ള എൻഎസ്എസ് നിലപാട്.