ബിജെപിയിലേക്ക് കൂറ് മാറിയ 10 എംഎൽഎമാരെ അയോഗ്യരാക്കണം; ഗോവയിൽ സ്പീക്കര്‍ക്ക് പരാതിയുമായി കോണ്‍ഗ്രസ്

single-img
7 August 2019

കോൺഗ്രസിൽ നിന്നും കഴിഞ്ഞ മാസം ബിജെപിയിലേക്ക് കൂറ് മാറിയ 10 എംഎല്‍എമാരെ അയോഗ്യരാക്കണം എന്ന ആവശ്യവുമായി കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് പരാതി നല്‍കി. കൂറ് മാറുന്ന നിയമസഭാംഗങ്ങളെ അയോഗ്യരാക്കുന്ന ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരമാണ് പരാതി നല്‍കിയതെന്ന് ഗോവ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജേഷ് പട്‌നേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗോവയിൽ പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ നേതൃത്വത്തിലാണ് ഇവർ ബിജെപിയില്‍ ചേര്‍ന്നത്. ഈ നീക്കത്തോടെ ഗോവയിൽ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുകയും ചെയ്തിരുന്നു ലഭിച്ചു. രണ്ടു വർഷം മുൻപ് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 17 പേരോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി സഖ്യകക്ഷികളോടൊപ്പം സര്‍ക്കാരുണ്ടാക്കുകയായിരുന്നു.