ദേശീയഗാനത്തെ ബഹുമാനിച്ചില്ല എന്ന് ആരോപണം;യുഎസില്‍ 13 കാരന് നേരെ ആക്രമണം

single-img
7 August 2019

ദേശീയഗാനത്തെ ബഹുമാനിച്ചില്ല എന്ന് ആരോപിച്ചുകൊണ്ട്‌ യുഎസില്‍ 13 കാരന് നേരെ ആക്രമണം. ദേശീയഗാനം ആലപിക്കുന്നതിനിടയില്‍ കുട്ടി തൊപ്പി കൈയില്‍വച്ചതിനാണ് ആക്രമണമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

യുഎസിലെ മൊന്‍റാന സ്വദേശിയായ 39കാരനായ കര്‍ട്ട് ജെയിംസ് എന്നയാളാണ് ആക്രമണത്തിന് പിന്നില്‍. ഇയാളുടെ ആക്രമണത്തില്‍ കുട്ടിയുടെ തലയോട്ടിക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം കുട്ടിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.