സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് കുട്ടികൾ മരിച്ചു

single-img
6 August 2019

ഉത്തരാഖണ്ഡിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് സ്കൂൾ കുട്ടികൾ മരിച്ചു. സംസ്ഥാനത്തെ തെഹ്രി ഗർവാളിലെ കാങ്‌സാലിയിലാണ് ദാരുണമായ സംഭവം നടന്നത്. സ്കൂളിലെ 18 കുട്ടികളുമായി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെ തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.