കല്യാണി പ്രിയദര്‍ശന്റെ തെലുങ്ക് ചിത്രം രണരംഗം; ട്രെയിലര്‍ പുറത്തുവിട്ടു

single-img
6 August 2019

പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദര്‍ശൻ നായികയാകുന്ന തെലുങ്ക് ചിത്രമായ രണരംഗം സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. തെലുങ്ക് മുൻനിര താരം ഷര്‍വാനന്ദ് ആണ് ചിത്രത്തിലെ നായകൻ. സംവിധാനം ചെയ്യുന്നത് സുധീര്‍ വര്‍മ്മയാണ്.

ഒരു പക്കാ ആക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുരളി ശര്‍മ്മയും ഒരു പ്രധാന കഥാപാത്രമായി ചിത്രിത്തിലെത്തുന്നു. ഈ മാസം 15നാണ് ചിത്രം റിലീസ് ചെയ്യുക. അതേപോലെ ശിവകാര്‍ത്തികേയൻ നായകനാകുന്ന ഹീറോ എന്ന തമിഴ് ചിത്രത്തിലും കല്യാണി പ്രിയദര്‍ശൻ നായികയാകുന്നുണ്ട്.