ഒരു വർഷത്തിനിടെ 20 ശതമാനത്തിന്റെ വര്‍ദ്ധനവുമായി സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ്ണ വില

single-img
6 August 2019

ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. സ്വര്‍ണ്ണം പവന് 26,800 രൂപയും ഗ്രാമിന് 3,350 രൂപയുമാണ് ഇന്നത്തെ വില. ലോകവിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1,461.02 ഡോളറാണ് ഇന്നത്തെ നിരക്ക്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. സാമ്പത്തിക രംഗത്തില്‍ യ എസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ വിപണിയിൽ സ്വർണ്ണവില ഉയരാൻ ഇടയാക്കിയിട്ടുണ്ട്. ലോക ഗോൾഡ് കൗൺസിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 213 ടൺ സ്വർണ്ണം ഇറക്കുമതി ചെയ്തിട്ടുണ്ട്.

ഇറക്കുമതിയുടെ കാര്യത്തില്‍ കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിനെ സംബന്ധിച്ചിടത്തോളം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഓണം, വിവാഹ സീസണുകൾ തുടങ്ങുന്നതിനാൽ വില വീണ്ടും കൂടാനാണ് സാധ്യത.