ഭരണകൂടം രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു; ഇന്ത്യയിലെ ജനങ്ങളാണിനി പ്രതികരിക്കേണ്ടത്: വി എസ് അച്യുതാനന്ദന്‍

single-img
5 August 2019

ഭരണകൂടം രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്ന് ജമ്മുകാശ്മീരിന് സവിശേഷ അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദമായ 370 റദ്ദാക്കിയ തീരുമാനത്തെ അപലപിച്ച് വിഎസ് അച്ഛുതാനന്ദന്‍. പാര്‍ലമെണ്ടിനെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ജനങ്ങളെ മൊത്തത്തിലും വീട്ടുതടവിലിട്ട്, സംഘപരിവാറിന്‍റെ വംശീയ ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചിരിക്കുന്നു എന്ന് ആദ്ദേഹം പറഞ്ഞു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യന്‍ ജനാധിപത്യത്തെ ഫാസിസത്തിന്‍റെ ഇരുണ്ട യുഗത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിനെതിരെ ഇന്ത്യയിലെ ജനങ്ങളാണിനി പ്രതികരിക്കേണ്ടത്. ആ പ്രതികരണം ആരംഭിച്ചുകഴിഞ്ഞതായി വാര്‍ത്തകളില്‍നിന്ന് മനസ്സിലാക്കുന്നു. എന്ന് വി എസ് കുറിച്ചു.

ഭരണകൂടം രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. പാര്‍ലമെണ്ടിനെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ജനങ്ങളെ…

Posted by VS Achuthanandan on Monday, August 5, 2019