വാഹനാപകടം; ഉന്നാവ് പെണ്‍കുട്ടിയുടെ തുടര്‍ ചികിത്സ എയിംസിലേക്ക് മാറ്റണം: സുപ്രിം കോടതി

single-img
5 August 2019

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉന്നാവ് പെണ്‍കുട്ടിയുടെ തുടര്‍ ചികിത്സ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന് സുപ്രിം കോടതിയുടെ ഉത്തരവ്. ഇപ്പോൾ ലഖ്നൌവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ വെന്റിലേറ്ററിലാണ് പെണ്‍കുട്ടി.

സങ്കീർണമായി തുടർന്ന പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോമയിലാണെന്നും യന്ത്രസഹായത്തോടെയല്ലാതെ ശ്വസിക്കാന്‍ തുടങ്ങിയതായും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.