ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ചരിത്രപരം: സുരേഷ് റെയ്‌ന

single-img
5 August 2019

ജമ്മു കാശ്മീരിന് പ്രത്യേകാധികരം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സംബന്ധിച്ച് പ്രതികരിച്ച് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തെ ചരിത്രപരമായ നീക്കമെന്നാണ് റെയ്‌ന വിശേഷിപ്പിച്ചത്. ഇന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതലോടെ പ്രതികരിക്കുമ്പോഴാണ് അഭിനന്ദനവുമായി റെയ്‌ന രംഗത്തെത്തിയത്.

കാശ്മീരില്‍ സുരക്ഷ മുന്‍നിര്‍ത്തി സൈനിക വിന്യാസം നടന്ന ഉടനെ വിനോദയാത്രയ്ക്ക് എത്തിയ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ ഉള്‍പ്പെടെ നൂറിലധികം ക്രിക്കറ്റ് കളിക്കാരെ കാശ്മീരില്‍ നിന്നും മാറ്റിയിരുന്നു. ഇന്ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് കളിക്കാരെ മാറ്റിയത്. കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇര്‍ഫാന്‍ പിന്തുണയും നല്‍കിയിരുന്നു.

ഭീകരാക്രമണ ഭീഷണി എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞതെങ്കിലും ഇക്കാര്യം വിശ്വസിക്കുന്നു എന്നാണ് ഇര്‍ഫാന്‍ നേരത്തെ പ്രതികരിച്ചത്. ഭരണകൂടം കാശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഏകദേശം 50,000ത്തോളം സൈനികരെയാണ് സംസ്ഥാനത്ത് പ്രത്യേകമായി വിന്യസിച്ചിരിക്കുന്നത്.