കശ്മീരിനുള്ള പ്രത്യേക പദവികള്‍ റദ്ദാക്കി;രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവച്ചു;കാശ്മീര്‍ വിഭജിക്കും

single-img
5 August 2019

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേകാധികരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍
തീരുമാനം പ്രഖ്യാപിച്ചത്.സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവച്ചു. അമിത് ഷായുടെ പ്രഖ്യാപനത്തിനു പിന്നാലെ രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി.



ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശ പദവി റദ്ദാക്കിയതിനു പിന്നാലെ ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള തീരുമാനവും അമിത് ഷാ പ്രഖ്യാപിച്ചു.

ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായിട്ടാണ്‌ വിഭജിക്കുക. ഇതില്‍ ജമ്മു കശ്മീരിന് നിയമസഭ ഉണ്ടാവും. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശമായിരിക്കും.