ശിഷ്യന്‍ ഒരുക്കിയ സിനിമയില്‍ അതിഥി താരമായി ജീത്തു ജോസഫ്

single-img
5 August 2019

നവാഗതനായ വിവേക് ആര്യന്റെ സംവിധാനത്തിൽ എത്തിയ ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. യുവ താരമായ ദീപക് പറമ്പേല്‍ നായകനാകുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് സംവിധായകന്‍ ജീത്തു ജോസഫ് എത്തുന്നത്. തികച്ചും വ്യത്യസ്തമായി സ്വന്തം പേരില്‍ തന്നെയാണ് ജീത്തു ജോസഫിന്‍റെ രംഗപ്രവേശം.

താന്‍ സിനിമയിൽ സഹായിയായിരുന്ന കാലത്ത് എന്താണോ ജീത്തു ജോസഫ് പറഞ്ഞിരുന്നത് അത് തന്നെയാണ് അദ്ദേഹം അഭിനയിക്കുന്ന സിനിമയിലും പറയുന്നതെന്ന് സംവിധായകന്‍ വിവേക് ആര്യന്‍‌ പറഞ്ഞു. ഈ സിനിമയിൽ നായക കഥാപാത്രം ജീത്തു ജോസഫിന്‍റെ സഹായിയായി പ്രവര്‍ത്തിക്കുന്നയാളാണ്.

ഓർമ്മയിൽ ഒരു ശിശിരത്തിൽ സ്‌കൂള്‍ കാലഘട്ടത്തിലും മുപ്പത് പിന്നിട്ട കഥാപാത്രമായും രണ്ട് ഗെറ്റപ്പുകളിലാണ് ദീപക് അഭിനയിച്ചിരിക്കുന്നത്. വിവേക് ആര്യന്റെ വാക്കുകൾ ഇങ്ങിനെ:

“ഞാൻ ജീത്തു ചേട്ടന്‍റെ കയ്യില്‍ നിന്ന് ആദ്യം പഠിച്ചത് ഡിസിപ്ലിനാണ്. ഒരു സിനിമയുടെ സംവിധായകന്‍ അങ്ങിനെ ആകണം,സെറ്റില്‍ ഡിസിപ്ലിന്‍ ആകുന്നതിനൊപ്പം തന്നെ പറഞ്ഞ ബജറ്റില്‍ സിനിമ തീര്‍ക്കുക, പറഞ്ഞ സമയത്തേക്കാള്‍ മുന്‍പ് സിനിമ തീര്‍ക്കുക, കൃത്യതയോടെ സിനിമ ചെയ്യുക. സിനിമയിലെ വേഷത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യം നോ എന്നാണ് പറഞ്ഞത്. ആ സമയം ജിത്തുവേട്ടനെന്താണോ എന്നെ പഠിപ്പിച്ചത് അത് തന്നെയാണ് ഒരു സീനാക്കി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ എന്ത് മനസിലാക്കിയോ അതാണ് സീന്‍. അദ്ദേഹത്തിന്റെ അനുഗ്രഹം തുടക്കം മുതലെ ഉണ്ടായിരുന്നു”