സിനിമ, വെബ് സീരീസുകള്‍ എന്നിവ സൗജന്യമായി കാണാന്‍ അവസരം ഒരുക്കി ഫ്ളിപ്പ്കാര്‍ട്ട്

single-img
5 August 2019

പുതിയ സിനിമ, വെബ് സീരീസുകള്‍ എന്നിവ സൗജന്യമായി കാണാന്‍ ഫ്ളിപ്പ്കാര്‍ട്ട് അവസരമൊരുക്കുന്നു, ഫ്ളിപ്പ്കാര്‍ട്ട് പ്ലസ് പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിനാണ് ഈ സൗജന്യ സേവനം നല്‍കുക എന്നാണു പ്രാഥമിക വിവരം. അല്ലാത്തവര്‍ക്ക് സേവനം ലഭ്യമാകുമോ എന്നതിനെ സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല.

പുതിയ നടപടിയിലൂടെ രാജ്യത്തെ ചെറു പ്രദേശങ്ങളിലും നഗരങ്ങളിലും ആപ്ലിക്കേഷന്റെ ഉപയോഗം വര്‍ധിപ്പിക്കാനാവുമെന്നും അതുവഴി ഓണ്‍ലൈന്‍ വിപണിയില്‍ ഒന്നുകൂടി ചുവടുറപ്പിക്കാനുമാണ് ഫ്ളിപ്പ്കാര്‍ട്ട് ലക്ഷ്യമിടുന്നത്. കൂടുതലായും ഓണ്‍ലൈന്‍ വീഡിയോകള്‍ക്ക് വേണ്ടിയാണ് ഇന്ന് ആളുകള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നും സിനിമ പോലുള്ള വിനോദ പരിപാടികളിലൂടെ ഷോപ്പിങ് അനുഭവം സാധ്യമാക്കാനാവുമെന്നും ഫ്ളിപ്പ്കാര്‍ട്ട് അധികാരികള്‍ വ്യക്തമാക്കുന്നു.

നിലവില്‍ ചാര്‍ജുകള്‍ ഈടാക്കാതെയുള്ള സേവനമാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെത്. പുതിയ തീരുമാനപ്രകാരം അടുത്ത 20 ദിവസത്തിനുള്ളില്‍ വീഡിയോ കണ്ടന്റുകള്‍ ലഭിച്ചുതുടങ്ങുമെന്നാണ് വിവരം. അതേപോലെ, വെബ് പരമ്പരകള്‍ക്കായി വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസായ വാള്‍ട്ട് ഡിസ്‌നെയുമായി ഫ്ളിപ്പ്കാര്‍ട്ട് ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.