കശ്മീരിന് പ്രത്യേക പദവികള്‍ നല്‍കുന്ന വകുപ്പുകള്‍ പിന്‍വലിക്കും;രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം.

single-img
5 August 2019


ന്യൂദല്‍ഹി: കശ്മീരില്‍ ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചു. ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കാനുള്ള ബില്ലും അമിത് ഷാ അവതരിപ്പിച്ചു.
ഉപരാഷ്ട്രപതിക്കുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് ബില്‍ അവതരിപ്പിച്ചത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെ മറികടന്നുകൊണ്ടായിരുന്നു അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്.