ഏതെല്ലാം തരത്തിലാണ് ഇത്തരം സ്വഭാവമുള്ള ആളുകള്‍ വീര പുരുഷന്‍മാരായി മാറുന്നത്; ഐഎഎസുകാര്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതിയുണ്ടാവരുതെന്ന് കോടിയേരി

single-img
4 August 2019

ഐഎഎസ്കാർക്ക് എന്തും ചെയ്യാമെന്ന സ്ഥിതി ഉണ്ടാവരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മദ്യലഹരിയിൽ വാഹനം ഓടിച്ച ശ്രീറാമിന്റെ വാഹനം ഇടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീർമരിച്ച സംഭവത്തിൽ പോലീസ് സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.

ഇവിടെ പലരുടേയും മുഖംമൂടി വലിച്ചുകീറപ്പെട്ടു എന്നത് ഈ സംഭവത്തിന്റെ മറ്റൊരു ഭാഗമാണ്. ഏതെല്ലാം തരത്തിലാണ് ഇത്തരം സ്വഭാവമുള്ള ആളുകള്‍ സമൂഹത്തില്‍ വീര പുരുഷന്‍മാരായി മാറുന്നത്. മാധ്യമങ്ങൾ- സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ഇവരെ എങ്ങനെയാണ് പ്രകീര്‍ത്തിച്ചത്. അങ്ങിനെ ചെയ്തവർ പശ്ചാത്തപിക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.