ശ്രീറാമിനെ കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താൻ തയ്യാറാകണം: കെ മുരളീധരന്‍

single-img
4 August 2019

മദ്യലഹരിയിൽ വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തുകയും പിന്നീട് സ്വാധീനം ഉപയോഗിച്ച് കേസിൽ നിന്ന് തടിയൂരാൻ ശ്രമിച്ച ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ നാടിന് അപമാനമാണെന്ന് കെ മുരളീധരൻ എംപി. ഇന്നലെ വരെ സംസ്ഥാന സര്‍ക്കാരിന്‍റെ കണ്ണിലെ കരടായിരുന്ന ഉദ്യോഗസ്ഥനാണ് പെട്ടെന്ന് സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടതെന്നും കെ മുരളീധരൻ ആരോപിച്ചു.

ശ്രീറാമിനെപ്പോലെ ഉള്ളവർ നാടിന് അപമാനമാണ്. ശ്രീറാമിനെ കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാരത്തിൽ അന്വേഷണം നടത്തണമെന്നും കെ മുരളീധരൻ മലപ്പുറത്ത് ആവശ്യപ്പെട്ടു.

അതേസമയം പോലീസ് അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ. എം ബഷീറിന്‍റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. അപകട ശേഷം ശ്രീറാം വെങ്കിട്ടരാമന്‍റെ രക്ത പരിശോധന വൈകിയത് തന്നെ ദുരൂഹമാണെന്ന് സഹോ​ദരൻ അബ്ദുൾ റഹ്‍മാൻ ആരോപിക്കുന്നു.