ഏത് ഉന്നതനായാലും ആര്‍ക്കും പ്രത്യേക പരിഗണനയില്ല, തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടും: മുഖ്യമന്ത്രി

single-img
4 August 2019

മദ്യലഹരിയിൽ വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടിയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് ഉന്നതൻ ആയിരുന്നാലും ആര്‍ക്കും പ്രത്യേക പരിഗണനയില്ല. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടുമെന്നും പിണറായി വിജൻ പറഞ്ഞു.

ആ വ്യക്തി ഇരിക്കുന്ന സ്ഥാനമോ സമൂഹത്തിലെ സ്ഥാനമോ പോലീസിന്‍റെ കൃത്യ നിര്‍വ്വഹണത്തിന് തടസ്സമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അതേസമയം ചില പോലീസുകാരുടെ സമീപനം പോലീസ് ആകെ നേടിയ നേട്ടങ്ങൾ കുറച്ച് കാണിക്കുന്നതാണെന്നും പിണറായി വിജയൻ പറഞ്ഞു.

ലോകകപ്പിലെ മര്‍ദ്ദനവും മൂന്നാം മുറയും പ്രോത്സാഹിപ്പിക്കില്ല. സമീപ കാലത്തായി സംസ്ഥാനത്ത് നടന്ന സംഭവങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി കൊലപാതകത്തെ പരോക്ഷമായി പരാമര്‍ശിച്ച് പിണറായി വിജയൻ തൃശൂരിൽ പറഞ്ഞു. അതേപോലെ തന്നെ കുറ്റം ചെയ്ത പോലീസുകാരെയും സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാരിന് ഇല്ല. ഇന്ന് തൃശൂർ കേരള പൊലീസ് അക്കാദമിയിൽ വനിതാ ബറ്റാലിയൻ രണ്ടാം ബാച്ചിന്‍റെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.