സോഷ്യല്‍ മീഡിയ ഫോട്ടോകള്‍ സിനിമയില്‍ അവസരം തേടാനുള്ള വഴി; കമന്റിന് മറുപടിയുമായി മീര നന്ദന്‍

single-img
4 August 2019

സോഷ്യൽ മീഡിയയിൽ മോഡേൺ വസ്ത്രത്തിലെ ചിത്രത്തിന് വിമർശനവും അശ്‌ളീല ചുവയുള്ളതുമായ കമന്റുകൾ ഇട്ടതിന് മറുപടി പോസ്റ്റ് നൽകിയ മീര നന്ദൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇൻസ്റ്റയിൽ തന്റെ പുതിയ ചിത്രത്തിന് കമന്റായി, നടി അവസരം തേടാനുള്ള വഴിയായി ആണ് ഇത്തരം പോസ്റ്റുകൾ കാണുന്നതെന്ന രീതിയിലെ മറുപടിക്ക് മീര നേരിട്ട് മറുപടി നൽകിയിട്ടുണ്ട്.

മീര നന്ദനെ മങ്ങി നിൽക്കുന്ന താരം എന്ന് കമന്റിട്ടയാൾ പറയുന്നുണ്ട്. മീര ചെയ്യുന്നപോലുള്ള പോസ്റ്റുകൾക്ക് ആരെങ്കിലും ഇടുന്ന കമന്റിന് മറുപടി നൽകുക വഴി ഉണ്ടാവുന്ന വാർത്ത കണ്ട് നടിക്ക് സിനിമയിൽ അവസരം ഉണ്ടാകും എന്ന രീതിയിലാണ് കമന്റ്. ആ കമന്റിന് മറുപടിയായി ‘വേറെ പണിയൊന്നുമില്ലേ’ എന്നാണ് മീരയുടെ മറുപടി ചോദ്യം.