ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ കാലവസ്ഥയുമായി ഒരു ഗ്രഹം; ഭൂമിയില്‍ നിന്നും 293 ട്രില്ല്യന്‍ കിലോമീറ്റര്‍ അകലെ കണ്ടെത്തലുമായി നാസ

single-img
3 August 2019

ജീവനുല്ലവയ്ക്ക് വസിക്കാന്‍ ഏറ്റവും അനുയോജ്യമെന്ന് കരുതുന്ന ഗ്രഹം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ കണ്ടെത്തി. ക്ഷീരപഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ നിരീക്ഷിക്കുന്ന ഓര്‍ബിറ്റല്‍ ടെലസ്കോപ്പ് ഈ വര്‍ഷം ആദ്യമാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. ഏകദേശം 31 പ്രകാശവര്‍ഷം അകലെയാണ് ഈ ഗ്രഹം, ഭൂമിയില്‍ നിന്നും 293 ട്രില്ല്യന്‍ കിലോമീറ്റര്‍ അകലെ.

നാസ വിക്ഷേപിച്ച ടിഇഎസ്എസ് എന്ന ടെലസ്കോപ്പാണ് ഈ ഗ്രഹം കണ്ടെത്തിയത്. രണ്ട് വര്‍ഷം മുന്‍പാതിരുന്നു ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റ്ലെറ്റ് (ടിഇഎസ്എസ് ) വിക്ഷേപിച്ചത്. ഏകദേശം 337 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ചിലവുള്ള ഒരു പദ്ധതിയാണ് ഇത്.

സൌരയൂഥത്തിന് പുറത്ത് വളരെ ദൂരത്തുള്ള കോ-പ്ലാനറ്റുകളെ കണ്ടെത്തുകയാണ് ഈ ദൗത്യത്തിലൂടെ ഉദ്ദേശിച്ചത്. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള ഗ്രഹത്തിന് ജിജെ 357 ഡി എന്നാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ആസ്ട്രോണമി ആന്‍റ് ആസ്ട്രോഫിസിക്സ് മാഗസിനില്‍ ആണ് നാസയുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്.

പുതിയ ഗ്രഹമായ ജിജെ 357 ഡി അതിന്‍റെ നക്ഷത്രത്തിന്‍റെ സൗരയൂഥത്തിന്‍റെ പുറം ഇടത്തിലാണ് കാണുന്നത്. ഈ ദൂരം സൂര്യനില്‍ നിന്നും ചൊവ്വയിലേക്കുള്ള ദൂരത്തിന് സമാനമാണ് എന്ന് ആസ്ട്രോണമി ആന്‍റ് ആസ്ട്രോഫിസിക്സ് മാഗസിനിലെ ഇത് സംബന്ധിച്ച ലേഖനത്തില്‍ നാസ ഗവേഷകര്‍ പറയുന്നു. ഭൂമിക്ക് ഉള്ളതിനേക്കാള്‍ 6.1 മടങ്ങ് കൂടിയ തൂക്കം ജിജെ 357 ഡിക്ക് ഉണ്ട്.