ഭാര്യയുടെ അമ്മയെ ബലാത്സംഗം ചെയ്തു; പുറത്തു പറഞ്ഞാല്‍ മകളെ ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവാവ് പോലീസ് പിടിയില്‍

single-img
3 August 2019

സ്വന്തം ഭാര്യയുടെ അമ്മയെ യുവാവ് ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തി. മഹാരാഷ്ട്രയിലെ ബലാപുരിലായിരുന്നു സംഭവം. 45 വയസുള്ള ഭാര്യാ മാതാവ് നല്‍കിയ പരാതിയില്‍ കണ്ടിക്കല്‍ സ്വദേശിയായ ഭാസ്കര്‍നെ(27)പോലീസ് അറസ്റ്റ് ചെയ്തു.

ഇയാളും ബലാത്സംഗം ചെയ്യപ്പെട്ടപ്പെട്ട വീട്ടമ്മയുടെ മകളും തമ്മിലുള്ള വിവാഹം ഒരു വര്‍ഷം മുമ്പായിരുന്നു.നടന്നത്. കഴിഞ്ഞ മാസം 31 ന് ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.യുവാവ് ബലം പ്രയോഗിച്ച്ഭാര്യാമാതാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടികൊണ്ട് പോയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

പിന്നീട് ഇവരെ വീട്ടില്‍ തിരികെ കൊണ്ടുവിടുകയും സംഭവം പുറത്തുപറയുകയോ പരാതിപ്പെടുകയോ ചെയ്താല്‍ മകളെ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പക്ഷെ വീട്ടമ്മ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി മരുമകനെതിരെ പരാതിനല്‍കി. അറസ്റ്റ് ചെയ്യപ്പെട്ട യുവാവ് നിലവില്‍ റിമാന്റിലാണ്.
ആക്രമണത്തിന് ഇരയായ വീട്ടമ്മയെ വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റി.