ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ മാധ്യമപ്രവർത്തകനെകാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പോലീസിന് സംഭവിച്ച വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ജസ്റ്റിസ് കെമാല്‍ പാഷ

single-img
3 August 2019

തിരുവനന്തപുരം: സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് സ്വീകരിച്ച നടപടിയെ വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ.

ഒരാൾ അശ്രദ്ധമായി വണ്ടിയോടിക്കുകയും അത് മൂലം മരണമുണ്ടാകുകയും ചെയ്താല്‍ 304 A ആണ് ചുമത്തുക. അത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ മദ്യപിച്ച് വാഹനമോടിച്ചാല്‍ അത് കുറ്റകരമായ നരഹത്യയിലേക്ക് മാറും. അതായത് 299 റെഡ് 4 ലെ 304. അത് ജാമ്യമൊന്നും കിട്ടുന്നവകുപ്പല്ല.

കെമാൽ പാഷ പറഞ്ഞു.

അപകട ശേഷം ആശുപത്രിയിലെത്തിച്ചതിന് ശേഷം മദ്യപിച്ചു എന്ന സംശയമുണ്ടായിരുന്നെങ്കില്‍ അത് പരിശോധിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിന്റെ മണമുണ്ടായാല്‍ മാത്രം പോര. രക്തത്തില്‍ മദ്യത്തിന്റെ അളവ് ഉണ്ടെങ്കില്‍ മാത്രമെ മദ്യപിച്ചുണ്ടെന്ന് പറയാന്‍ പറ്റൂ. സുഹൃത്തായിരുന്നു വാഹനം ഓടിച്ചിരുന്നത് എന്ന് പറഞ്ഞാല്‍ സുഹൃത്തിനെ ഊബര്‍ ടാക്‌സിയില്‍ കയറ്റി വിടുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു.

ആ വാഹനം ഓടിച്ച ആളെ അറസ്റ്റ് ചെയ്യണ്ടേ എന്ന്-കെമാല്‍ പാഷ ചോദിക്കുന്നു. സുഹൃത്തായിരുന്നു അതോ ശ്രീറാമാണോ വണ്ടിയോടിച്ചത് എന്ന സംശയമുണ്ടെങ്കില്‍ ആ സംശയത്തിന്റെ ആനുകൂല്യം വിചാരണ വേളയിലല്ലേ വേണ്ടത്. പ്രാഥമിക ഘട്ടത്തിൽ ബ്ലഡ് ടെസ്‌റ്റെടുക്കാനുള്ള നടപടിയാണ് പോലീസ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽഡോക്ടര്‍ക്ക് അതിനായി ആവശ്യപ്പെടാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രക്തപരിശോധന നടത്താൻ ആളുടെ സമ്മതം ആവശ്യമാണെന്ന പൊലീസ് വാദത്തേയും കെമാല്‍ പാഷ തള്ളി.

‘മദ്യപിച്ചുകൊണ്ട് സ്വയം നിയന്ത്രിക്കാന്‍ പറ്റാത്ത ആളുടെ അനുവാദം എന്തിനാണ് വേണ്ടത്. ഇത് അത്തരത്തിലുള്ള ടെസ്റ്റ് ഒന്നുമല്ല. ആളുടെ അനുവാദം വാങ്ങേണ്ട ബ്ലഡ് ടെസ്റ്റ് വേറെയാണ്. ഇവിടെ ഇതിന് അതൊന്നും കാരണമല്ല. ചെയ്യപ്പെട്ട കുറ്റം പ്രൂവ് ചെയ്യാന്‍ പോലീസിന് അത് ആവശ്യപ്പെടാനു അതിന് മതിയായ ഫോഴ്‌സും ഉപയോഗിക്കാനും സാധിക്കും

ഒരു വ്യക്തിയുടെ രക്തഗ്രൂപ്പ് അറിയുക, ഡിഎന്‍ എ പരിശോധന തുടങ്ങിയ സാഹചര്യങ്ങളിലാണ് ബന്ധപ്പെട്ട വ്യക്തികളുടെ സമ്മതം ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്ന് രക്തപരിശോധനയ്ക്കുള്ള സമയം വൈകുന്തോറും മദ്യത്തിന്റെ അളവ് കുറഞ്ഞ് വരുമെന്നും ആ സാഹചര്യത്തിൽ ആവശ്യമുള്ള അളവില്ലാത്ത പക്ഷം സംഭവം ജാമ്യമില്ലാ വകുപ്പില്‍ നിന്ന് മാറുമെന്നും അദ്ദേഹം പറഞ്ഞു.