ഐഎഫ്എഫ്കെ വേദിയില്‍ ഫ്ളാഷ്‌മൊബ്; ജസ്‌ല മാടശ്ശേരിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു

single-img
3 August 2019

തിരുവനന്തപുരം ഐഎഫ്എഫ്കെ വേദിയില്‍ ഫ്ളാഷ്‌മൊബ് നടത്തിയ മലപ്പുറം സ്വദേശിനിയായ ജസ്‌ല മാടശ്ശേരിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തവരുടെ പേരില്‍ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.

ജസ്‌ല നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്. ജസ്‌ല പോലീസിന് പരാതിയോടൊപ്പം കൈമാറിയ വീഡിയോകളിലും സ്‌ക്രീന്‍ഷോട്ടുകളിലും ഉള്‍പ്പെട്ട ഒന്‍പത് പേര്‍ക്കെതിരെയാണ് പോലീസ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സ്ത്രീകള്‍ക്കെതിരെ അപവാദപ്രചരണം നടത്തിയതിനുള്ള വകുപ്പുകളും, ഐടി ആക്ടിലെ വകുപ്പുകളും ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.