കാര്യം മനസ്സിലാക്കാതെയാണ് ഇത്തരം വിമർശനം; എ സമ്പത്തിന്റെ നിയമനത്തില്‍ വിശദീകരണവുമായി മന്ത്രി എംഎം മണി

single-img
2 August 2019

ആറ്റിങ്ങൽ മുൻ എംപി എ സമ്പത്തിനെ ക്യാബിനറ്റ് പദവിയോടെ ഡൽഹിയിൽ നിയമിച്ചതിനെ ന്യായീകരിച്ച്
സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. മൂന്നു തവണ പാർലമെന്റംഗമായിരുന്നത് കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ നിയമിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

സമ്പത്തിനെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ ‍ ക്യാബിനറ്റ് പദവിയോടെ നിയമിച്ചതിനെ ചിലർ വിമർ‍ശിക്കുന്നു. കാര്യം മനസ്സിലാക്കാതെയാണ് ഇത്തരം വിമർശനം. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ തെലങ്കാന, തമിഴിനാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഡൽഹിയിൽ‍ വളരെ മുമ്പേ അവരുടെ പ്രതിനിധികളുണ്ട്.

നാലു പേരാണ് തെലങ്കാനക്ക് ഡൽഹിയിൽ ഉള്ളത്. സംസ്ഥാനങ്ങളിൽ നിരവധി കേന്ദ്രപദ്ധതികൾ നടപ്പാക്കുന്നുണ്ട്. അവ കൃത്യമായി നേടിയെടുക്കുക, ഫോളോ അപ്പ് ചെയ്യുക, ആവശ്യമായ ഇടപെടൽ‍ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നിയമനങ്ങൾ. – മന്ത്രി പറയുന്നു.

മുൻ എം.പി. ഡോ. എ. സമ്പത്തിനെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ ‍ ക്യാബിനറ്റ് പദവിയോടെ നിയമിച്ചതിനെ ചിലർ…

Posted by MM Mani on Friday, August 2, 2019