ആർ എസ്എസിന്റെ സൈനിക സ്‌കൂൾ; കുട്ടികള്‍ പഠിക്കുക ആള്‍ക്കൂട്ട കൊലപാതകവും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും : അഖിലേഷ് യാദവ്

single-img
2 August 2019

രാജ്യത്ത് ആർഎസ്എസ് സ്ഥാപിക്കാൻ ഒരുങ്ങുന്ന സൈനിക സ്‌കൂളുകളില്‍ നിന്ന് കുട്ടികള്‍ പഠിക്കുക ആള്‍ക്കൂട്ട കൊലപാതകവും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിദ്വേഷവുമാണെന്ന് യുപി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്. സര്‍ക്കാര്‍ നേരിട്ട് സൈനിക സ്‌കൂളുകള്‍ നടത്തുമ്പോള്‍ എന്തിനാണ് വേറെ ഇത്തരം സ്‌കൂളുകളെന്നും അഖിലേഷ് ചോദിച്ചു.

സർക്കാർ തന്നെ നടത്തുമ്പോൾ 40 കോടി രൂപ ചെലവില്‍ സ്വകാര്യ സെനിക സ്‌കൂളുകള്‍ നടത്തുന്നതിന്റെ പിന്നിലെ കാര്യമെന്താണ്?. ആർഎസ്എസിന്റെ സൈനിക സ്‌കൂളുകളില്‍ നിന്ന് കുട്ടികള്‍ പഠിക്കുക ആള്‍ക്കൂട്ട കൊലപാതകവും സാമ്യൂഹ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിദ്വേഷവുമായിരിക്കും. കാരണം അവർ ഈ സ്‌കൂളുകള്‍ ആരംഭിക്കുന്നത് തന്നെ അവരുടെ അജണ്ടകള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം ആർഎസ്എസ് ആരംഭിക്കുന്ന സൈനിക സ്‌കൂളിലെ ആദ്യ ബാച്ചില്‍ 160 വിദ്യാര്‍ഥികളാകും ഉണ്ടാകുക. സംഘടനയുടെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാ ഭാരതിയുടെ നേതൃത്വത്തിലാണ് സ്‌കൂള്‍ തുടങ്ങുന്നത്. പരീക്ഷണവുമായാണ് സ്‌കൂള്‍ തുടങ്ങുന്നതെന്നും ഭാവിയില്‍ മറ്റുള്ള സ്ഥലങ്ങളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും വിദ്യാ ഭാരതി റീജ്യണല്‍ കണ്‍വീനര്‍ അജയ് ഗോയല്‍ പറഞ്ഞിരുന്നു.