ചാണകമുപയോഗിച്ച് രാഖി നിര്‍മ്മിക്കുന്ന സംരംഭവുമായി യുപിയിൽ ഗോശാല

single-img
1 August 2019

യുപിയിലെ ബിജിനോറില്‍ ഒരു പ്രാദേശിക ഗോശാലയില്‍ ഒരു പുതു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ഇവിടെ ചാണകമുപയോഗിച്ചാണ് രാഖിയുടെ നിർമ്മാണം. 52വയസുള്ള പ്രവാസി ആല്‍ക ലഹോട്ടിയാണ് ഇതിനുപിന്നില്‍. ഇന്തോനേഷ്യയില്‍ മികച്ച ജോലിയുണ്ടായിരുന്ന ലഹോട്ടി, നാട്ടിലെ ഗോശാലയില്‍ പിതാവിനെ സഹായിക്കാന്‍ ജോലി രാജിവയ്ക്കുകയായിരുന്നു. വാരണാസിയിൽ കഴിഞ്ഞ കുംഭമേളയ്ക്ക് ലഹോട്ടി തന്‍റെ രാഖികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

അവിടെ ആളുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. ജനങ്ങൾക്ക് വേണ്ടി ഇത്തരം രാഖികളുണ്ടാക്കാന്‍ ഒരു സന്യാസി ആവശ്യപ്പെട്ടുവെന്നും ലഹോട്ടി പറഞ്ഞു. അതിനെ തുടർന്ന് മറ്റ് വിദഗ്ധരെ വിളിച്ച് ഇതിന് കുറിച്ച് സംസാരിച്ചു. കര്‍ണാടക, യുപി, ഉത്തരാഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. ഇനിയുള്ള ഉത്സവത്തിന് ആയിരക്കണക്കിന് രാഖികളാണ് ഉണ്ടാക്കുന്നത്.

വളരെ കുറച്ചു മാത്രം തുകയുടെ മുതല്‍ മുടക്കിലാണ് രാഖി ഉണ്ടാക്കുന്നത്. വിൽപ്പനയിൽ വിറ്റുപോകാത്തവ ആളുകള്‍ക്ക് വെറുതെ കൊടുക്കുമെന്നും ലഹോട്ടി പറഞ്ഞു. സ്വന്തമായി117 പശുക്കളാണ് ഇവരുടെ ഗോശാലയിലുള്ളത്. ഇവയിൽ നിന്നും ലഭിക്കുന്ന ചാണകത്തില്‍ നിന്നാണ് രാഖികള്‍ ഉണ്ടാക്കുന്നത്.