തായ്‌ലന്‍ഡ് ഓപ്പണ്‍: സൈനയ്ക്ക് ക്വാര്‍ട്ടറിൽ കടക്കാനായില്ല

single-img
1 August 2019

തായ്‌ലന്‍ഡ് ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യന്‍ താരം സൈന നേവാള്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. പരിക്കിന്റെ പിടിയിൽ നിന്നുംദീർഘമായ ഇടവേള എടുത്ത് മാറി നിന്ന സൈന കോര്‍ട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ജപ്പാന്റെ സയാക തകഹാഷി പരാജയപ്പെടുത്തുകയായിരുന്നു.

മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്‌കോര്‍: 21-16, 11-21, 14-21. ആദ്യ ഗെയിം മികച്ച പ്രകടനത്തിലൂടെ സൈന സ്വന്തമാക്കിയെങ്കിലും തുടര്‍ന്നുള്ള രണ്ട് ഗെയിമുകളും മികവ് ആവർത്തിക്കാൻ സൈനയ്ക്കായില്ല. ടൂർണമെന്റിൽ സൈന ആദ്യ മത്സരത്തില്‍ തായ്‌ലന്‍ഡ് താരം ചെയ്‌വാനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. ഡബിള്‍സില്‍ ഇന്ത്യൻ ജോഡിയായ സ്വാതിക്- ചിരാഗ് ക്വാര്‍ട്ടറിലേക്ക് മുന്നേറി.