ജയശങ്കരനെ അറ്റോര്‍ണി ജനറലോ സുപ്രീം കോടതി ജഡ്ജിയോ ആക്കണം: പികെ ശ്രീമതി

single-img
1 August 2019

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ പരാജയപ്പെട്ട പികെ ശ്രീമതിയെ അമേരിക്കയിലെ അംബാസിഡറോ ഐക്യരാഷ്ട്ര സംഘടനയിലോ സ്ഥിരാംഗമോ ആക്കണമെന്ന് പരിഹസിച്ച അഡ്വക്കേറ്റ് എ ജയശങ്കറിനെ തിരികെ ട്രോളി പികെ ശ്രീമതി. തന്നെ പരിഹസിച്ച അഡ്വ. ജയശങ്കറിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്നായിരുന്നു പികെ ശ്രീമതി ടീച്ചറുടെ പ്രതികരണം.

വക്കീൽ എന്നെ ചില വലിയ ജോലികളിലേക്കൊക്കെ ശുപാര്‍ശ ചെയ്തതായി അഭ്യുദയകാക്ഷികള്‍ പറഞ്ഞറിഞ്ഞു.വക്കീലിന് നന്ദി.എന്നോട് ഇത്രയും സ്‌നേഹമുള്ള വക്കീലിനെ സത്യത്തിലിതുവരെ തിരിച്ചറിഞ്ഞില്ല.ക്ഷമിക്കുമല്ലോ.എന്നെ അമേരിക്കയിലെ അംബാസിഡറാക്കാന്‍ ശുപാര്‍ശ ചെയ്ത ജയശങ്കരനെ അറ്റോര്‍ണി ജനറലോ സുപ്രീം കോടതി ജഡ്ജിയോ ആക്കണമെന്ന് ഒരു പ്രത്യുപകാരമെന്ന നിലയില്‍ ഞാനും ശുപാര്‍ശ ചെയ്യുന്നുവെന്നാണ് പി കെ ശ്രീമതിയുടെ പ്രതികരണം.

ഫേസ്ബുക്കിലൂടെയാണ് ശ്രീമതിയുടെ പ്രതികരണം. പോസ്റ്റിന്റെ ലിങ്ക് ചുവടെ :

പ്രിയപ്പെട്ട ജയശങ്കരൻ വക്കീൽ, എന്നെ ചില വലിയ ജോലികളിലേക്കൊക്കെ ശുപാർശ ചെയ്തതായി അഭ്യുദയകാക്ഷികൾ പറഞ്ഞറിഞ്ഞു.വക്കീലിന്…

Posted by P.K.Sreemathi Teacher on Thursday, August 1, 2019