കുല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിക്കാം; ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാകിസ്താന്റെ അനുമതി

single-img
1 August 2019

ചാരവൃത്തി ആരോപണത്തിൽ പാകിസ്താനിൽ ജയില്‍ ശിക്ഷ അനുഭവിക്കുന്ന കുല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാകിസ്താന്‍ അനുമതി നല്‍കി. പാക് അനുമതി പ്രകാരം നാളെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷനെ സന്ദര്‍ശിക്കാം. അനുമതിയുടെ ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയാണെന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി.

‘പാകിസ്താൻ നൽകിയറെ നിര്‍ദേശം പരിശോധിച്ചു വരികയാണ്. അവരുമായി നയതന്ത്ര ഉദ്യോഗസ്ഥര്‍ വഴി ആശയവിനിമയം നടത്തുന്നുണ്ട്’.- വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. തടവിലുള്ള കുല്‍ഭൂഷന്‍ ജാദവിന്‍റെ ശിക്ഷയില്‍ പാകിസ്ഥാന്‍ പുനപരിശോധന നടത്തണമെന്ന് രാജ്യാന്തര കോടതി ഉത്തരവിടെ തുടര്‍ന്നാണ് പാക് നടപടി.

2017 ഏപ്രിലിലായിരുന്നു ഇന്ത്യ അവസാനമായി കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ പാകിസ്താനോട് അനുമതി തേടിയത്. എന്നാല്‍, അന്ന് ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ തള്ളിയതിനെ തുടര്‍ന്ന് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു. മൂന്ന് വർഷം മുൻപാണ് ചാരവൃത്തിയാരോപിച്ച് ഇന്ത്യയുടെ മുന്‍ നാവിക സേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ യാദവിനെ പാകിസ്താന്‍ പിടികൂടിയത്.