പൊതു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു

single-img
1 August 2019

മഹാരാഷ്ട്രയിലുള്ള സോലാപൂരില്‍ പൊതു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. ഉടൻ തന്നെ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ മന്ത്രിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. തൊണ്ടയിലുള്ള അസുഖത്തിന് കഴിച്ച മരുന്നിന്റെ പാർശ്വഫലമായി മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് കുഴഞ്ഞു വീഴാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം.